Happy New Year 2020 - പുതിയൊരു വർഷം ആഗതമായി ; പുതിയ ലക്ഷ്യങ്ങളും - S.K.V.H.S FRIENDS GROUP

Post Top Ad

Responsive Ads Here

Happy New Year 2020 - പുതിയൊരു വർഷം ആഗതമായി ; പുതിയ ലക്ഷ്യങ്ങളും

Share This
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌹🌹സ്വാഗതം 2020🌹🌹

🍁 ഹരിചന്ദനമഠം ആർ.ജെ. അയ്യർ [ മോട്ടിവേഷണൽ ട്രെയിനർ ]🍁

പുതിയൊരു വർഷം ആഗതമായി ; പുതിയ ലക്ഷ്യങ്ങളും

നിങ്ങൾ ഒരു 30 വയസ്സു കാരനാണെങ്കിൽ നിങ്ങൾ 70 വയസ്സാകുമ്പോൾ എന്താകും ചെയ്യുക എന്നറിയാമോ?

ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തിയുടെ അമരത്ത് നിങ്ങളെത്തിയിരിക്കും

അതായത് നിങ്ങളൊരു വായാടിയാണെങ്കിൽ  70 വയസ്സിൽ നിങ്ങളെ കാണുന്ന മാത്രയിൽ ജനങ്ങൾ ഓടിയൊളിക്കും

നിങ്ങളൊരു ചെറിയ നുണയനാണെങ്കിൽ 70 വയസ്സിൽ അനേകം വ്യക്തികളുടെ കുടുംബം നശിപ്പിച്ച പെരും നുണയനായി നിങ്ങളെ സമൂഹം വീക്ഷിക്കും

എന്നാൽ 30 തിൽ നിങ്ങളൊരു ചെറിയ ചിത്രകാരനായി  നിങ്ങളുടെ ജീവിതം മുന്നോട്ടു നീക്കുകയാണെങ്കിൽ നിങ്ങൾ 70 വയസ്സിൽ ലോകം അറിയുന്ന ചിത്രകാരനാകും

നിങ്ങൾ  30 തിൽ തുടങ്ങുന്ന സേവന പ്രവർത്തനങ്ങളും കാരുണ്യവും 70 വയസ്സിൽ നിങ്ങളെ സമൂഹം ആദരിക്കുന്ന വ്യക്തിയാക്കി മാറ്റും

ശീലം ഏതോ അത് തുടർച്ചയായി ചെയ്യുമ്പോൾ നാം ആ ശീലത്തിന്റെ ഉത്തുംഗ പദത്തിലെത്തുന്നു

നമ്മിലെ ദുർ ശീലങ്ങളെ വെടിഞ്ഞ് നല്ല ശീലങ്ങളുടെ ഉദ്യാനത്തിലേക്ക് നയിക്കാൻ പ്രേരകമായ ഒരു മുഹുർത്തമാണിത്

നിങ്ങളുടെ പ്രായം ഏതോ ആകട്ടെ

നല്ല ചിന്തകളുടെ വീഥിയിലൂടെ
നല്ല ശീലങ്ങളുടെ കൈപിടിച്ച്
നന്മയാർന്ന ലോകത്തിലേക്ക് പ്രവേശിക്കാൻ ഒരു അവസരമാണിത്

മടിച്ചു നിൽക്കേണ്ട കാര്യമില്ല

ദൃഢമായ കാൽവയ്പ് തുടങ്ങുക

ജീവിതം മഹത്തരമാക്കുക

എന്റെ പ്രിയപ്പെട്ടവർക്ക്   മനോഹരമായ ഒരു പുതുവർഷം നേരുന്നു.

സ്വന്തം 
 ഹരിചന്ദന മഠം ആർ.ജെ. അയ്യർ

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages