സുഹൃത്തുക്കളെ ,
26/2/2023 ൽ SKVHS സ്മൃതി മധുരം 97 ബാച്ച് വാട്സാപ് കൂട്ടായ്മയുടെ ഒരു ഒത്തുചേരൽ വികാസ്ട്യൂഷൻ സെന്ററിൽ വച്ച് നടക്കുകയുണ്ടായി. ആ ഫംഗ്ഷനിൽ അദ്ധ്യക്ഷൻ കീർത്തിയായിരുന്നു. സ്വാഗതം പറഞ്ഞത് അനിതയും ആശംസകൾ ശ്രീജിത്ത്, ജസീല, ലിജു, അരുൺ എന്നിവർ പറഞ്ഞു. നന്ദി വാക്കുകൾ സുമേഷും പറഞ്ഞു.ആ ഫംഗ്ഷനിൽ വച്ച് തന്നെ 10 ലും +2 വിനും വിജയിച്ച വാട്സാപ് ഗ്രൂപ്പിലെ കൂട്ടുകാരുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകളും നൽകുകയുണ്ടായി. ഷൈലിയുടെ മകൾക്ക് കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ബോക്സിംഗ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്തതിന് സ്നേഹാദരവ് നൽകി. ചിത്രരചനയിൽ പ്രാവീണ്യം തെളിയിച്ച് കൊണ്ട് ഒട്ടനവധി സമ്മാനങ്ങൾ വാരിക്കൂട്ടുന്ന സന്തോഷിന്റെ മകൾക്കും ഗ്രൂപ്പിന്റെ പ്രോത്സാഹനം എന്ന രീതിയിൽ ചിത്രം വരയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ കൊടുത്തു. ക്യാൻസർ എന്ന അസുഖം മൂലം മരണമടഞ്ഞ സുനിലിന്റെ രണ്ട് മക്കൾക്കായി പതിനായിരം വീതം പോസ്റ്റോഫീസിൽ നിക്ഷേപിക്കുകയും അതിന്റെ പാസ്ബുക്കും അല്ലാതെ ഒരു ചെറിയ ധനസഹായവും ഗ്രൂപ്പ് ചെയ്യുകയുണ്ടായി. അതിന് ശേഷം ചെറിയരീതിയിൽ ഭക്ഷണവും കഴിച്ച് പിരിയുകയാണ് ഉണ്ടായത്.



No comments:
Post a Comment